മയാമി
അടുത്തവർഷം അമേരിക്കയിൽ അരങ്ങേറുന്ന ഫിഫ ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ ഗ്രൂപ്പുകളായി. 32 ടീമുകൾ പങ്കെടുക്കുന്ന നവീകരിച്ച പതിപ്പാണ് ജൂൺ 15 മുതൽ ജൂലൈ 13 വരെ നടക്കുന്നത്. ലയണൽ മെസിയുടെ ഇന്റർ മയാമിയും ഈജിപ്‌ത് ക്ലബ് അൽ അഹ്‌ലിയും തമ്മിലാണ് ഉദ്‌ഘാടനമത്സരം. നാലു ടീമുകൾ ഉൾപ്പെടുന്ന എട്ടു ഗ്രൂപ്പുകളാണ്. ആദ്യ രണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലേക്ക് മുന്നേറും.
ഗ്രൂപ്പ് എ–-പാൽമെയ്‌റാസ്, പോർട്ടോ, അൽ അഹ്‌ലി, ഇന്റർ മയാമി.
ഗ്രൂപ്പ് ബി–-പിഎസ്‌ജി, അത്‌ലറ്റികോ മാഡ്രിഡ്, ബൊട്ടഫോഗോ, സിയാറ്റിൽ സൗണ്ടേഴ്‌സ്.
ഗ്രൂപ്പ് സി–-ബയേൺ മ്യൂണിക്, ഓക്‌ലൻഡ് സിറ്റി, ബൊക്ക ജൂനിയേഴ്‌സ്, ബെൻഫിക്ക.
ഗ്രൂപ്പ് ഡി–-ചെൽസി, ഫ്ലമെങ്ങോ, എസ്‌പെരൻസ് സ്‌പോർട്ടീവ് ഡെ ടുണീസി, ക്ലബ് ലിയോൺ.
ഗ്രൂപ്പ് ഇ–-ഇന്റർ മിലാൻ, റിവർ പ്ലേറ്റ്, ഉർവ റെഡ് ഡയമണ്ട്‌സ്, മൊന്റെറി.
ഗ്രൂപ്പ് എഫ്–-ഫ്ലുമിനെൻസ്, ബൊറൂസിയ ഡോർട്ട്‌മുണ്ട്, ഉൽസാൻ, മമെലോദി സൺഡൗൺസ്.
ഗ്രൂപ്പ് ജി–-മാഞ്ചസ്റ്റർ സിറ്റി, വൈദാദ്, അൽ ഐൻ, യുവന്റസ്.
ഗ്രൂപ്പ് എച്ച്–-റയൽ മാഡ്രിഡ്, അൽ ഹിലാൽ, പാച്ചുക, ആർബി സാൽസ്‌ബുർഗ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..