21 December Saturday

ലോകകപ്പ് യോ​ഗ്യത: ബ്രസീലിന് വീണ്ടും സമനില

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

AUF - Selección Uruguaya de Fútbol/facebook.com/photo

സാൽവദോർ> ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാമത്സരത്തിൽ ബ്രസീലിന് വീണ്ടും സമനില പൂട്ട്. ഉറുഗ്വേയുമായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഒരു ​ഗോളിന് പിന്നിട്ട നിന്ന് ശേഷമാണ് ബ്രസീൽ സമനില പിടിച്ചത്.

​കളിയുടെ ആദ്യപകുതി ​ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർഡെ ഉറു​ഗ്വേയ്ക്കായി ​ഗോൾ കണ്ടെത്തി. 62-ാം മിനിറ്റിൽ ഗെർസണിലൂടെയാണ് ബ്രസീൽ സമനില നേടിയത്. കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലക്കെതിരെയും ബ്രസീലിന് സമനിലയായിരുന്നു. ഇതോടെ 12 മത്സരങ്ങളിൽനിന്ന് 18 പോയന്റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. 25 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്തും 20 പോയന്റുള്ള ഉറു​ഗ്വേ രണ്ടാം സ്ഥാനത്തുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top