18 December Wednesday

വിജയവഴിയിൽ ബ്രസീൽ; ചിലിയെ തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

photo credit: X

സാന്റിയാ​ഗോ > ലോകകപ്പ് യോ​ഗ്യത ഫുട്ബോളിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് ജയം. കരുത്തരായ ചിലിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്താണ് മഞ്ഞപ്പടയുടെ മുന്നേറ്റം. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ചിലി മുന്നിലെത്തിയെങ്കിലും ആ​ദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ബ്രസീൽ കളി തിരിച്ചുപിടിച്ചു. സ്ട്രൈക്കർ എഡ്വാർഡോ വർഗാസിന്റെ ഹെഡറിന് ഇഗോർ ജീസസാണ് സമനില ഗോൾ നേടിയത്. 89ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഹെന്റിക്കിലൂടെ ബ്രസീൽ വിജയ​ഗോൾ നേടി. വിജയത്തോടെ ബ്രസീൽ പട്ടികയിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി.

മുൻ മത്സരത്തിൽ പരാ​ഗ്വേയോടേറ്റ തോൽവിയുടെ ക്ഷീണം ബ്രസീൽ മാറ്റിയപ്പോൾ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയ്ക്ക് വിജയവഴിയിലെത്താനായില്ല. വെനസ്വേലയോട് 1-1 സമനില വഴങ്ങി മെസിയും സംഘവും കളി അവസാനിപ്പിക്കുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top