19 December Thursday

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബോൾ മേള നവംബർ 30ന്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

വാട്ടർഫോർഡ് >  വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( ഡബ്ല്യൂഎംഎ) ഫുട്ബോൾ മേള  ‌'ഡബ്ല്യൂഎംഎ വിന്റർ കപ്പ് സീസൺ വൺ” നവംബർ30 ന്‌. ബാലിഗണർ  ജിഎഎ ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ മേള അരങ്ങേറും. ഓൾ അയർലൻഡ് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുമെന്ന്‌ സംഘാടകർ അറിയിച്ചു.

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലാണ്‌ മേള. 30 പ്ലസ്, അണ്ടർ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.  ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും നൽകും. 401യൂറോയും ട്രോഫിയുമാണ്‌ റണ്ണേഴ്സപ്പിന്‌ നൽകുക. ഫുട്ബോൾ മേളയിലേക്ക് അയർലണ്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയാണ്‌ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top