കറാച്ചി
പാകിസ്ഥാന്റെ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീമുകളുടെ പരിശീലകസ്ഥാനത്തുനിന്ന് ഗാരി കേർസ്റ്റൻ രാജിവച്ചു. ആറുമാസമായി ഈ ദക്ഷിണാഫ്രിക്കൻ മുൻതാരമാണ് പാക് ടീം പരിശീലകൻ. ടെസ്റ്റ് കോച്ചും ഓസ്ട്രേലിയൻ മുൻ പേസറുമായ ജാസൺ ഗില്ലെസ്പി പകരം ചുമതലയേൽക്കും. ടീം തെരഞ്ഞെടുപ്പിലുള്ള നിയന്ത്രണം നഷ്ടമായതാണ് കേർസ്റ്റൻ സ്ഥാനമൊഴിയാൻ കാരണം. ഇതിനിടെ, ബാബർ അസമിനുപകരം ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ നിയമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..