30 September Monday

ജർമൻ ലീഗിൽ ഡോർട്ട്‌മുണ്ടിന്‌ വമ്പൻ ജയം ; ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജി മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


ഡോർട്ട്‌മുണ്ട്‌
ജർമൻ ഫുട്‌ബോൾ ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ ഉശിരൻ ജയം. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം ബൊച്ചുമിനെ 4–-2ന്‌ തകർത്തു. മാറ്റുസ്‌ ബെറോ, ഡാനി ഡെ വിറ്റ്‌ എന്നിവരുടെ ഗോളിൽ തിളങ്ങിയ ബൊച്ചും ജയം സ്വപ്നം കണ്ടു. എന്നാൽ, സെർഹോവു ഗുയിറാസിയുടെ ഇരട്ടഗോൾ ഡോർട്ട്‌മുണ്ടിന്‌ കരുത്തായി. എമെറി ചാനുവും ഫെലിക്‌സ്‌ എൻമെച്ചയും ലക്ഷ്യംകണ്ടു.

ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജി മുന്നോട്ട്‌
ഇരട്ടഗോൾ നേടിയ ബ്രാഡ്‌ലി ബാർകോളയുടെ മികവിൽ പിഎസ്‌ജിക്ക്‌ ജയം. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ റെന്നെസിനെ 3–-1ന്‌ തോൽപ്പിച്ചു. ലീ കാങ്‌ ഇന്നും ചാമ്പ്യൻമാർക്കായി വലകണ്ടു. റെന്നെസിന്റെ ആശ്വാസം പെനൽറ്റിയിലൂടെ അർനൗദ്‌ കാലിമുയെൻദോ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top