വെല്ലിങ്ടൺ
ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിന് തുടർച്ചയായി രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലും സെഞ്ചുറി. 115 പന്തിൽ 123 റണ്ണെടുത്ത ബാറ്റർ 11 ഫോറും അഞ്ച് സിക്‌സറും നേടി. ഒന്നാം ടെസ്‌റ്റിൽ 171 റണ്ണടിച്ചിരുന്നു. ബ്രൂക്കിന്റെ എട്ടാം സെഞ്ചുറിക്കരുത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 280 റണ്ണെടുത്തു. ബ്രൂക്കും ഒല്ലിപോപും (66) ചേർന്നുള്ള 174 റൺ കൂട്ടുകെട്ടാണ് രക്ഷയായത്.
കിവീസിനായി പേസ് ബൗളർ നഥാൻ സ്‌മിത്ത് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് തകർച്ചയാണ്. ഒന്നാംദിവസം കളിനിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 86 റണ്ണെന്ന നിലയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..