22 December Sunday

"നീരജ് അർഷാദിന്റെ സഹോദരൻ, എന്റെ മകൻ തന്നെയാണ് അവനും' : നീരജിനെ അഭിനന്ദിച്ച് അർഷാദിന്റെ അമ്മ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ഇസ്ലാമാബാദ് > ഒളിമ്പിക്‌സ്‌ ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് സ്വർണമെഡൽ ജേതാവായ അർഷാദ്‌ നദീമിന്റെ അമ്മ. നീരജും എനിക്ക് മകനെ പോലെ തന്നെയാണ്. നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ് നീരജ്. ജയവും തോൽവിയും എല്ലാം കളിയുടെ ഭാഗമാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ. അവന് ഇനിയും മെഡലുകൾ നേടാന് സാധിക്കട്ടെ. അവർ സഹോദരങ്ങളെ പോലെയാണ്. ഞാൻ നീരജിന് വേണ്ടിയും പ്രാർഥിക്കാറുണ്ട്-  അർഷാദിന്‍റെ അമ്മയുടെ വാക്കുകളാണിവ.


അർഷാദിന്റെ സ്വർണനേട്ടത്തെപ്പറ്റി ചോദിച്ചപ്പോഴാണ് നീരജിനെപ്പറ്റിയും അമ്മ പറഞ്ഞത്. മുമ്പ് അർഷാദും തന്റെ മകൻ തന്നെയാണെന്നും കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്‌സിൽ പങ്കെടുക്കുന്നതെന്നും നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top