10 September Tuesday

യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട്‌ ജേതാവ്‌ ബാഴ്‌സലോണയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ഡാനി ഒൽമോ. PHOTO: Facebook

ബാഴ്‌സലോണ > യൂറോ കപ്പിലെ സ്‌പെയ്‌നിന്റെ കിരീട ധാരണത്തിൽ നിർണായക പങ്ക്‌ വഹിച്ച ഡാനി ഒൽമോ എഫ്‌ സി ബാഴ്‌സലോണയിലേക്കെത്തുന്നു. ഡാനി ഒൽമോ ബാഴ്‌സലോണയുമായി കരാറിലെത്തിയതായി ഫുട്‌ബോൾ ജേർണലിസ്റ്റ്‌ ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്തു. ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ കളിച്ച്‌ വളർന്ന താരമായ ഡാനി ഒൽമോ നിലവിൽ ജർമൻ ലീഗിലെ ആർ ബി ലെയ്‌സ്‌പിഗിന്റെ താരമാണ്‌.

യൂറോ കപ്പിൽ ഏറ്റവും കൂടുതൽ നേടി ഗോൾഡൻ ബുട്ട്‌ കരസ്ഥമാക്കിയ താരമാണ്‌ ഡാനി ഒൽമോ. ആർ ബി ലെയ്‌സ്‌പിഗിന്‌ 55 മില്ല്യണിലധികം യൂറോ നൽകിയാണ്‌  ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്‌. 2030 വരെയാണ്‌ കരാർ. ഈ ട്രാൻസ്‌ഫർ വിൻഡോയിൽ ബാഴ്‌സലോണയിലേക്കെത്തുന്ന ആദ്യ താരമാണ്‌ ഡാനി ഒൽമോ.

തന്റെ യൂത്ത്‌ കരിയറിന്റെ ഭൂരിഭാഗവും ഡാനി ഒൽമോ ലാ മാസിയയിലാണ്‌ ചിലവഴിച്ചത്‌. 2007 മുതൽ 2014 വരെയുള്ള ഏഴ്‌ വർഷക്കാലം ഒൽമോ എഫ്‌ സി ബാഴ്‌സലോണയുടെ ഭാഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top