പാരിസ് > പാരിസ് ഒളിമ്പിക്‌സ് വനിതാ വിഭാഗം ബാഡ്‌മിന്റണിൽ വെള്ളി നേടിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ചൈനയുടെ ഹി ബിങ്‌ജിയാവോ. 27-ാം വയസിലാണ് താരം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്ര കരിയറിൽ നിന്ന് വിരമിച്ച താരം ആഭ്യന്തര മത്സരങ്ങളിൽ തുടരും.
ഹി ബിങ്‌ജിയാവോ തന്റെ ആദ്യ ഒളിമ്പിക് മെഡലാണ് പാരിസിൽ നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സെ യങിനോടാണ് ചൈനീസ് താരം പരാജയപ്പെട്ടത്. സെമിയിൽ സ്‌പാനിഷ് സൂപ്പർ താരം കരോലിന മാരിൻ മത്സരത്തിൽ നിന്ന് പരിക്കേറ്റ് പുറത്തോയതോടെ ഹി ബിങ്‌ജിയാവോ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഇന്ത്യൻ താരം പി വി സിന്ധുവിനെയാണ് ചൈനീസ് താരം പരാജയപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..