ന്യൂഡൽഹി > പാരിസ് ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിച്ച പി ആര്‍ ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷിന് ആദരമായി മലയാളി ഗോള്‍ കീപ്പര്‍ രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന ജെഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. 16-ാം നമ്പർ ജഴ്‌സിയാണ് ശ്രീജേഷിന്റേത്.
ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായി ശ്രീജേഷ് എത്തുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചു. ‘ജൂനിയർ ടീമിന്റെ 16-ാം നമ്പര്‍ ജെഴ്‌സി പിന്‍വലിക്കില്ലെന്നും ജൂനിയർ ടീമിൽ അദ്ദേഹം മറ്റൊരു പി ആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ താരം 16-ാം നമ്പർ ജേഴ്‌സി ധരിക്കും.’-ഭോല നാഥ് സിങ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..