30 October Wednesday

ഐ ലീഗ്‌ 28 മുതൽ ; ഗോകുലത്തിന്‌ 
അലക്‌സ്‌ സാഞ്ചസ്‌ നായകൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023


കോഴിക്കോട്‌
ഐ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിൽ ഗോകുലം കേരള എഫ്‌സിയെ സ്‌പാനിഷ്‌ സ്‌ട്രൈക്കർ അലക്‌സാൻഡ്രോ അലക്‌സ്‌ സാഞ്ചസ്‌ നയിക്കും. തൃശൂരുകാരൻ മധ്യനിരതാരം വി എസ്‌ ശ്രീക്കുട്ടനാണ്‌ വൈസ്‌ ക്യാപ്‌റ്റൻ. സ്‌പാനിഷ്‌ കോച്ച്‌ ഡൊമിംഗോ ഒറാമസ്‌ പ്രഖ്യാപിച്ച 25 അംഗ ടീമിൽ മുൻ ഇന്ത്യൻ താരം അനസ്‌ എടത്തൊടിക ഉൾപ്പെടെ 11 മലയാളികളുണ്ട്‌. 28ന്‌ രാത്രി ഏഴിന്‌ നവാഗതരായ ഇന്റർ കാശിയുമായാണ്‌ ആദ്യകളി. ഹോം ഗ്രൗണ്ടായ കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിലാണ്‌ മത്സരം.

നവംബർ അഞ്ചിന്‌ നെറോക എഫ്‌സി, ഒമ്പതിന്‌ രാജസ്ഥാൻ യുണൈറ്റഡ്‌ എഫ്‌സി, 28ന്‌ ചർച്ചിൽ ബ്രദേഴ്‌സ്‌ എഫ്‌സി, ഡിസംബർ രണ്ടിന്‌ നാംധാരി എഫ്‌സി എന്നിവയാണ്‌ മറ്റ്‌ ഹോം മത്സരങ്ങൾ. വനിതകൾക്ക്‌ പ്രവേശനം സൗജന്യമാണ്‌. നവംബർ 13ന്‌ ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സി, 19ന്‌ ഷില്ലോങ് ലാജോങ് എഫ്‌സി, ഡിസംബർ എട്ടിന്‌ മുഹമ്മദൻസ്‌, 11ന്‌ റിയൽ കശ്‌മീർ എഫ്‌സി, 16ന്‌ ഐസ്വാൾ എഫ്‌സി, 19ന്‌ ശ്രീനിധി ഡെക്കാൺ എഫ്‌സി എന്നിങ്ങനെയാണ്‌ എവേ മത്സരങ്ങൾ. ടീമിന്റെ ഹോം, എവേ ജേഴ്‌സി കോഴിക്കോട്ട്‌ പ്രകാശിപ്പിച്ചു. ടിക്കറ്റ്‌ വിൽപ്പനയും തുടങ്ങി. രണ്ടുതവണ ഐ ലീഗ്‌ ചാമ്പ്യന്മാരായ ഗോകുലം കഴിഞ്ഞതവണ മൂന്നാമതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top