23 December Monday

ഐ ലീഗ്‌ നവംബർ 22ന്‌ കിക്കോഫ്‌ ; ഗോകുലം 
ശ്രീനിധിയോട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


ന്യൂഡൽഹി
ഐ ലീഗ്‌ ഫുട്‌ബോൾ സീസണിന്‌ നവംബർ 22ന്‌ കിക്കോഫ്‌. ആദ്യകളിയിൽ ഗോകുലം കേരള ഹൈദരാബാദിൽ ശ്രീനിധി ഡെക്കാനെ നേരിടും. വൈകിട്ട്‌ 4.30നാണ്‌ മത്സരം. രാത്രി ഏഴിന്‌ ഇന്റർ കാശി അരങ്ങേറ്റക്കാരായ സ്‌പോർട്ടിങ്‌ ക്ലബ്‌ ബംഗളൂരുവുമായി ഏറ്റുമുട്ടും. ഡെംബോ ഗോവയാണ്‌ ഇത്തവണത്തെ മറ്റൊരു പുതിയ ക്ലബ്. ആകെ 12 ടീമുകളാണ്‌ ലീഗിൽ. ജേതാക്കൾക്ക്‌ അടുത്ത സീസൺ ഐഎസ്‌എല്ലിലേക്ക്‌ യോഗ്യത നേടാം. ഏപ്രിൽ ആറിനാണ്‌ അവസാന റൗണ്ട്‌ മത്സരങ്ങൾ. എല്ലാ മത്സരങ്ങളും തത്സമയ സംപ്രേഷണമുണ്ടാകുമെന്ന്‌ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) അറിയിച്ചു. എല്ലാ ദിവസവും രണ്ടു മത്സരമാണ്‌. ഉദ്‌ഘാടനദിനമൊഴികെ പകൽ രണ്ടിനും രാത്രി ഏഴിനുമാണ്‌ മത്സരങ്ങൾ.

മുൻ ചാമ്പ്യൻമാരായ ഗോകുലം ഇത്തവണ മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയമാണ്‌ തട്ടകമായി തെരഞ്ഞെടുത്തത്‌. മുൻ സീസണുകളിൽ കോഴിക്കോടായിരുന്നു ടീം കളിച്ചത്‌. ഡിസംബർ മൂന്നിന്‌ ഐസ്വാൾ എഫ്‌സിയുമായാണ്‌ ഗോകുലത്തിന്റെ പയ്യനാട്ടെ ആദ്യകളി. ആകെ 11 മത്സരങ്ങൾക്ക്‌ സ്‌റ്റേഡിയം വേദിയാകും.  ഐ ലീഗിൽ മുഹമ്മദൻസാണ്‌ നിലവിലെ ചാമ്പ്യൻമാർ. ഇത്തവണ കൊൽക്കത്തൻ ക്ലബ്‌ ഐഎസ്‌എല്ലിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top