22 December Sunday

പുരുഷ-വനിത ടീമുകൾക്ക്‌ സമ്മാനത്തുക തുല്യം; ചരിത്ര പ്രഖ്യാപനവുമായി ഐസിസി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ദുബായ് > വരാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപനം ചരിത്രമായി മാറുകയാണ്‌. ചരിത്രത്തിൽ ആദ്യമായി പുരുഷ ടീമിന്‌ നൽകുന്ന അതേ തുക വനിതകൾക്കും നൽകാൻ ഒരുങ്ങുകയാണ്‌ ഐസിസി. ഇതുവരെയുള്ള വർഷങ്ങളിൽ വിജയികൾക്ക്‌ നൽകിയതിൽ വച്ച്‌ ഏറ്റവും വലിയ തുക കൂടിയാണിത്‌.  

2.34 ലക്ഷം ഡോളറാണ് (20 കോടി രൂപ) കിരീടം നേടുന്ന ടീമിന്‌ സമ്മാനത്തുകയായി ലഭിക്കുക. കഴിഞ്ഞ എഡിഷനെ അപേക്ഷിച്ച് 134 ശതമാനമാണ്‌ ഇത്തവണ വർധിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top