21 December Saturday

അടിപതറി പാക്കിസ്ഥാൻ; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

photo credit:x

ദുബായ്‌>  ദുബായിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. 35 പന്തില്‍ 32 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 106 റൺസായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം. 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍  ഇന്ത്യ 108 റണ്‍സെടുത്തു.

ബാറ്റിങ്ങിനായി ആദ്യ ടോസ് നേടിയ പാകിസ്ഥാന്‌ തുടക്കം തന്നെ പതറി. 34 പന്തിൽ 28 റൺസെടുത്ത നിദാ ദാറാണ് പാക്കിസ്ഥാൻ്റെ ടോപ് സ്കോറർ. പാകിസ്ഥാൻ ആദ്യ കളിയിൽ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top