25 December Wednesday

അരങ്ങേറ്റത്തിൽ തിളങ്ങി 
ഹർഷിത്‌, നിതീഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

image credit bcci facebook


പെർത്ത്‌
അരങ്ങേറ്റ ടെസ്‌റ്റിൽ തിളങ്ങി നിതീഷ്‌ കുമാർ റെഡ്ഡിയും ഹർഷിത്‌ റാണയും. ഇരുപത്തൊന്നുകാരനായ നിതീഷ്‌ ഓൾ റൗണ്ടറായാണ്‌ ടീമിലെത്തിയത്‌. ആറിന്‌ 73 റണ്ണെന്ന ഘട്ടത്തിൽ ഇന്ത്യ തകരുന്ന ഘട്ടത്തിൽ ക്രീസിലെത്തിയ വലംകൈയൻ തകർപ്പൻ കളി പുറത്തെടുത്തു. ഋഷഭ്‌ പന്തുമായി ചേർന്ന്‌ 48 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റണ്ണെടുത്ത നിതീഷിന്റെ ഇന്നിങ്‌സിൽ ഒരു സിക്‌സറും ആറ്‌ ഫോറും ഉൾപ്പെട്ടു. അവസാന ബാറ്ററായാണ്‌ പുറത്തായത്‌.

പേസറായ ഹർഷിത്‌ ഓസീസിന്റെ മികച്ച ബാറ്റർ ട്രാവിസ്‌ ഹെഡിനെ ബൗൾഡാക്കുകയായിരുന്നു. എട്ടോവറാണ്‌ എറിഞ്ഞത്‌. ഓസീസിന്റെ അരങ്ങേറ്റതാരം നതാൻ മക്‌സ്വീനിക്ക്‌ പത്ത്‌ റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top