25 December Wednesday

രാഹുൽ ഔട്ടല്ല, പക്ഷേ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024


പെർത്ത്‌
ആദ്യ ടെസ്‌റ്റിന്റെ ആദ്യദിനത്തിൽ വിവാദവും. ഇന്ത്യൻ ബാറ്റർ കെ എൽ രാഹുലിന്റെ പുറത്താകൽ ചർച്ചയ്‌ക്ക്‌ വഴിയൊരുക്കി. 26 റണ്ണെടുത്ത രാഹുലിനെ മിച്ചെൽ സ്‌റ്റാർക്കാണ്‌ പുറത്താക്കിയത്‌. സ്‌റ്റാർക്കിന്റെ പന്തിൽ വിക്കറ്റ്‌ കീപ്പർ അലെക്‌സ്‌ കാരി പിടിച്ചു. ബാറ്റിൽ തട്ടിയെന്ന വിശ്വാസത്തിൽ ഓസീസ്‌ ടീം അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ റിച്ചാർഡ്‌ കെറ്റൽബോറോ ഔട്ട്‌ നൽകിയില്ല. ഓസീസ്‌ ടീം റിവ്യൂ നൽകി. പരിശോധനയിൽ പന്ത്‌ ബാറ്റിനെ കടന്നുപോകുന്ന നിമിഷത്തിൽ നേരിയ വ്യതിയാനം കണ്ടു. എന്നാൽ, ആ സമയംതന്നെ രാഹുലിന്റെ ബാറ്റ്‌ പാഡിലും തട്ടിയിരുന്നു. ടിവി അമ്പയർ റിച്ചാർഡ്‌ ഇല്ലിങ്‌വർത്‌ പക്ഷേ, ഔട്ടെന്ന്‌ വിധിക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തിൽ അസംതൃപ്‌തിയോടെയാണ്‌ ഇന്ത്യൻ ബാറ്റർ കളംവിട്ടത്‌.

കൂടുതൽ തെളിവുകളില്ലാതെ ടിവി അമ്പയർ വേഗത്തിൽ തീരുമാനമെടുക്കുകയായിരുന്നുവെന്ന്‌ മുൻ ഇന്ത്യൻ താരം സഞ്‌ജയ്‌ മഞ്‌ജരേക്കർ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top