24 December Tuesday

പേസ്‌ ആക്രമണത്തിൽ ഓസീസും വീണു; 104ന് പുറത്ത്, ബുമ്രയ്ക്ക് 5 വിക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

പെർത്ത്‌> പേസർമാർ അവരങ്ങുവണ ബോർഡർ–-ഗാവസ്‌കർ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150ൽ തീർന്നപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 104 റൺസിന് കൂടാരം കയറ്റി. ഇന്ത്യയ്ക്ക് 46 റൺസിന്റെ ലീഡായി. ഇന്ത്യൻ ക്യാപ്റ്റൻ ബുമ്ര അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. സ്കോർ: ഇന്ത്യ 150/10. ഓസ്ട്രേലിയ 104/10

ഏഴിന് 67 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് 38 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top