അഡ്‌ലെയ്‌ഡ്
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുമുന്നോടിയായി ഇന്ത്യയുടെ പരിശീലനമത്സരം ഇന്ന്. പ്രൈം മിനിസ്‌റ്റേഴ്സ് ഇലവനുമായി രണ്ടുദിന സന്നാഹമത്സരം കളിക്കും. രാവിലെ 9.10ന് കളി തുടങ്ങും. രോഹിത് ശർമയ്‌ക്കുകീഴിലാണ് ഇന്ത്യ ഇറങ്ങുക. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യമത്സരത്തിലുണ്ടായിരുന്നില്ല രോഹിത്. ആറിന് അഡ്‌ലെയ്‌ഡിലാണ് രണ്ടാം ടെസ്റ്റ്. പകൽ–-രാത്രി മത്സരമാണിത്. പിങ്ക് പന്തിൽ ഒരുങ്ങുക എന്നതാണ് ഇന്ത്യൻ ലക്ഷ്യം. പരിക്കുമാറിയ ശുഭ്‌മാൻ ഗിൽ ഇന്ന് കളിച്ചേക്കും. ജാക്ക് എഡ്വേർഡ്‌സാണ് പ്രൈം മിനിസ്‌റ്റേഴ്സ് ഇലവൻ ക്യാപ്‌റ്റൻ. ഓസീസ് അണ്ടർ 19 താരങ്ങളാണ് കൂടുതലും. മുൻ ക്യാപ്‌റ്റൻ ടിം പെയ്‌നാണ് അവരുടെ പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..