അഡ്‌ലെയ്‌ഡ്
രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിനിടെ വാക്കുതർക്കത്തിലേർപ്പെട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും ഐസിസിയുടെ ശിക്ഷ. മത്സരത്തുകയുടെ 20 ശതമാനം തുകയാണ് സിറാജിന് പിഴ. ഹെഡിന് താക്കീതും നൽകി.
ഓസീസിന്റെ ഒന്നാം ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ഹെഡിനെ സിറാജ് ബൗൾഡാക്കി. ശേഷം പവിലിയനിലേക്ക് പോകാൻ സിറാജ് ആംഗ്യം കാട്ടുകയായിരുന്നു. കളംവിടുംമുമ്പ് ഓസീസ് ബാറ്റർ ഇന്ത്യൻ പേസറെ തെറിവിളിക്കുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..