15 December Sunday

ട്രാവിസ്‌ ഹെഡിന് സെഞ്ചുറി; മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

ബ്രിസ്ബെയ്ൻ> മൂന്നാം ടെസ്റ്റിലും സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് (103) തിളങ്ങിയതോടെ ഇന്ത്യയ്ക്കെതിരെ ബോർഡർ– ഗാവസ്‌കാർ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഏകദിന ശൈലിയിൽ ബാറ്റേന്തിയ ട്രാവിസ് ഹെഡ് 115 പന്തിലാണ് സെഞ്ചുറി നേടിയത്.  നിലവിൽ ഓസീസ് 70 ഓവറിൽ 234/3 എന്ന നിലയിലാണ്. ഹെഡിനൊപ്പം അർധസെഞ്ചുറിയുമായി (149 പന്തിൽ 65) സ്റ്റീവ് സ്മിത്തും കളത്തിലുണ്ട്.

ബ്രിസ്‌ബെയ്‌നിലെ ഗാബ സ്‌റ്റേഡിയത്തിലെ മത്സരത്തിന്റെ ആദ്യ ദിനം മഴ മുടക്കിയിരുന്നു. 13.2 ഓവർ കളിമാത്രമാണ് സാധ്യമായത്. വിക്കറ്റ് നഷ്ടപ്പെടാതെ ഓസീസ് 28 റണ്ണെടുത്തു. രണ്ടാം ദിനം തുടക്കത്തില്‍ പത്ത് റണ്‍സ് കൂട്ടിചേര്‍ക്കും മുമ്പ് ഓസീസിന് ഉസ്‌മാൻ ഖവാജയുടെയും (21) നഥാൻ മക്‌സ്വീനിയുടെയും (9)വിക്കറ്റുകൾ നഷ്ടമായി. ബുമ്രയാണ് ഇരുവരെയും പുറത്താക്കിയത്. നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ മാര്‍നസ് ലബുഷെയ്നും (12) പുറത്തായി. പിന്നീട് കളത്തിലിറങ്ങിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ഓസീസിനെ നയിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top