ബ്രിസ്‌ബെയ്‌ൻ
ഗാബയിലെ കനത്ത മഴ ഇന്ത്യൻ ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കി. മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ മൂന്നാംദിനം ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ നാലിന് 51 റണ്ണെന്ന നിലയിലാണ്. 17 ഓവർ മാത്രം ബാറ്റ് ചെയ്‌തപ്പോഴാണ് ഈ അവസ്ഥ. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 445 റണ്ണാണെടുത്തത്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ 394 റൺ പിന്നിലാണ്. ഫോളോ ഓൺ ഒഴിവാക്കുകയാണ് ആദ്യ കടമ്പ.
രണ്ട് വിക്കറ്റെടുത്ത മിച്ചെൽ സ്‌റ്റാർകും ഓരോ വിക്കറ്റുമായി ജോഷ് ഹാസെൽവുഡും ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസും ഇന്ത്യൻ ബാറ്റിങ്‌നിരയെ കശക്കി. ഇന്നിങ്‌സിലെ രണ്ടാംപന്തിൽ യശസ്വി ജയ്‌സ്വാൾ (4) പുറത്തായി. ശുഭ്‌മാൻ ഗില്ലും (1) ചെറുത്തിനിന്നില്ല. ഓഫ്‌സ്‌റ്റമ്പിന് വെളിയിൽ കുത്തുന്ന പന്തിൽ ഒരിക്കൂക്കൂടി ബാറ്റ്‌വച്ച് വിരാട് കോഹ്‌ലി (3) വീണ്ടും നിരാശപ്പെടുത്തി. ഹാസെൽവുഡിന്റെ പന്തിലാണ് പുറത്താകൽ. മഴ കാരണം കളി ഇടയ്‌ക്കിടെ തടസ്സപ്പെട്ടു. മഴമാറി കളി തുടങ്ങിയപാടെ ഋഷഭ് പന്തും (9) പുറത്ത്. 33 റണ്ണുമായി കെ എൽ രാഹുലും റണ്ണൊന്നുമെടുക്കാതെ ക്യാപ്‌റ്റൻ രോഹിത് ശർമയുമാണ് ക്രീസിൽ. മൂന്നാംദിനം ഓസീസ് തലേദിനത്തെ സ്‌കോറിനോട് 40 റൺകൂടി കൂട്ടിച്ചേർത്ത് പുറത്തായി. ജസ്‌പ്രീത് ബുമ്ര ആറ് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..