ബ്രിസ്‌ബെയ്‌ൻ > ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് മഴ പിടിച്ചതോടെ സമനിലയിൽ. തുടർച്ചയായ അഞ്ചാം ദിനവും മഴയെത്തിയപ്പോൾ കളി നേരത്തേ അവസാനിപ്പിക്കേണ്ടിവന്നു. ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റുകളൊന്നും നഷ്‌ടപ്പെടാതെ എട്ട് റൺസ് എടുത്ത് നിൽക്കെയാണ് മത്സരം സമനിലയിലായത്. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 89 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്‌സിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 252 റൺസുമായി അഞ്ചാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് എട്ട് റൺസ് മാത്രമേ സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാൻ സാധിച്ചുള്ളൂ. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ബൗളർമാർ കൃത്യതയോടെ പന്തെറിയുകയും ചെയ്തു. എങ്കിലും ഓസീസ് കളി ജയിക്കുന്നതിനായി 89 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. പക്ഷേ മഴ വീണ്ടും വന്നതോടെ മത്സരം സമനിലയിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..