22 December Sunday

പുണെ ടെസ്റ്റിലും തകർന്നടിഞ്ഞ് ഇന്ത്യ: 156 റൺസിന് ഓൾഔട്ട്

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

പുണെ> ബംഗളൂരു ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ന്യൂസിലൻഡുമായുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിലും തകർന്നടിഞ്ഞ് ഇന്ത്യ. ന്യൂസിലൻഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 259 റൺസിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 156 റൺസിന് ഓൾഔട്ടായി.

മറുപടി ബാറ്റിങിനിറങ്ങിയ ആദ്യ ദിനം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യത്തിന് പുറത്തായിരുന്നു. രണ്ടാം ദിനത്തിൽ  ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായാത്. പിന്നാലെ വിരാട് കോഹ്ലി, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ തുടങ്ങിയ മുൻനിര ബാറ്റർമാരും കിവീസ് ബോളർമാർക്ക് മുന്നിൽ അടിയറ പറഞ്ഞു. ഏഴ് വിക്കറ്റെടുത്ത മിച്ചൽ സാന്റ്‌നറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്.

നേരത്തെ ഒന്നാമിന്നിങ്‌സിൽ ഏഴ്‌ വിക്കറ്റുമായി കളിജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രകടനം പുറത്തെടുത്ത വാഷിങ്ടൺ സുന്ദറിന്റെ ബൗളിങ് മികവിലാണ് ഇന്ത്യ കിവീസിനെ 259 റൺസിന് ഒതുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top