കൊൽക്കത്ത> എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്‌ക്ക് യോഗ്യത. പലസ്‌തീൻ- ഫിലിപ്പൈൻസ് മത്സരത്തിൽ പലസ്‌തീൻ ജയിച്ചതോടെയാണ് യോഗ്യതാ റൗണ്ടിലെ അവസാനമത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടിയത്. ഫിലിപ്പൈൻസിനെ 4–0 ആണ് പലസ്‌തീൻ കീഴടക്കിയത്.
ഹോങ്കോങ്ങിനെതിരെ ഇന്നു രാത്രിയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇന്ത്യക്കും ഹോങ്കോങ്ങിനും ആറുവീതം പോയിന്റാണ്. ഗോൾവ്യത്യാസത്തിൽ ഹോങ്കോങ് മുന്നിൽ നിൽക്കുന്നു.
6 ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച 5 രണ്ടാം സ്ഥാനക്കാർക്കും ടൂർണമെന്റിനു യോഗ്യത നേടാം. ഇതുവരെ 13 ടീമുകൾ യോഗ്യത നേടി. 5–ാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..