21 December Saturday

വിരമിക്കൽ പ്രഖ്യാപിച്ച് ജിംനാസ്റ്റിക് താരം ദീപ കർമാക്കർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

image credit Dipa Karmakar facebook


ന്യൂഡൽഹി
വനിതാ ജിംനാസ്‌റ്റിക്‌സിൽ ഇന്ത്യക്ക്‌ മേൽവിലാസം നൽകിയ ദിപ കർമാക്കർ വിരമിക്കുന്നു.  റിയോ ഒളിമ്പിക്‌സിൽ നാലാംസ്ഥാനത്തെത്തി ചരിത്രംകുറിച്ചു. നേരിയ വ്യത്യാസത്തിലായിരുന്നു മെഡൽ നഷ്ടമായത്‌. 0.15 പോയിന്റിന്‌ മൂന്നാംസ്ഥാനം പോയി. ഒളിമ്പിക‍്-സിൽ മത്സരിച്ച ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ്  താരംകൂടിയാണ് ദിപ. ജിംനാസ്‌റ്റിക്‌സിലെ ഏറ്റവും അപകടകരമായ പ്രൊഡുനോവ വോൾട്ടിലൂടെയാണ്‌ ദിപ ശ്രദ്ധേയായത്‌.

സമൂഹമാധ്യമത്തിലൂടെയായിരുന്നു  വിരമിക്കൽ പ്രഖ്യാപനം നടത്തിയത്‌. ‘‘ഞാൻ ജിംനാസ്‌റ്റിക്‌സിൽനിന്ന്‌ വിരമിക്കുകയാണ്‌. ഇതൊരു എളുപ്പത്തിലുള്ള തീരുമാനം. പക്ഷേ, ഇപ്പോഴാണ്‌ ശരിയായ സമയം. എന്റെ ജീവിതംതന്നെ ജിംനാസ്‌റ്റിക്‌സായിരുന്നു. അതിന്റെ ഉയർച്ചയും താഴ്‌ചയുമെല്ലാം ഓർമകളിൽ എന്നുമുണ്ടാകും’’–- ദിപ കുറിച്ചു.

ത്രിപുരയിലെ അഗർത്തലയിൽനിന്നുള്ള മുപ്പത്തൊന്നുകാരി ഇനി പരിശീലകവേഷത്തിലുണ്ടാകും. 2008ലെ ജൂനിയർ ചാമ്പ്യൻഷിപ്പിലൂടെയായിരുന്നു തുടക്കം. 2015ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചാമതായി. റിയോ ഒളിമ്പിക്‌സിനുശേഷം പരിക്ക്‌ തളർത്തി. 2018ൽ ആർടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ്‌ ലോകകപ്പിൽ സ്വർണം നേടി. ആദ്യ ഇന്ത്യക്കാരിയുമായി. 2021ൽ ഏഷ്യ ചാമ്പ്യൻഷിപ്പിലും സ്വർണം നേടി. ഇതിനിടെ നിരോധിതമരുന്ന്‌ കഴിച്ചതിന്‌ രണ്ടുവർഷം വിലക്കും കിട്ടി. 2023ലാണ്‌ വിലക്ക്‌ മാറിയത്‌. പത്മശ്രീ, മേജർ ധ്യാൻചന്ദ്‌ ഖേൽരത്‌ന, അർജുന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top