22 December Sunday

ഇന്ത്യ x ദ. ആഫ്രിക്ക ട്വന്റി20 ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


ഡർബൻ
ഇന്ത്യയും -ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലുമത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്നു തുടക്കം. ഡർബനിലെ കിങ്‌സ്‌മീഡ്‌ സ്‌റ്റേഡിയത്തിൽ രാത്രി എട്ടരയ്‌ക്കാണ്‌ കളി. സൂര്യകുമാർ യാദവ്‌ നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസൺ ഓപ്പണറായെത്തും. ബംഗ്ലാദേശിനെതിരായ അവസാനമത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു സഞ്‌ജു. രമൺദീപ്‌ സിങ്‌, വിജയ്‌കുമാർ വൈശാഖ്‌, യാഷ്‌ ദയാൽ എന്നിവരാണ്‌ പുതുമുഖങ്ങൾ. എയ്‌ദെൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം കരുത്തുറ്റ നിരയുമായാണ്‌ എത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top