04 December Wednesday

അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

വിയെന്റിയാനെ (ലാവോസ്‌)
അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാമത്സരത്തിൽ ഇന്ത്യ രണ്ട്‌ ഗോളിന്‌ ആതിഥേയരായ ലാവോസിനെ തോൽപ്പിച്ചു. ജിംസർ ഗോയറിയും ഗാങ്തെയുമാണ്‌ ഗോളടിച്ചത്‌. മൂന്നു കളിയിൽ ആറ്‌ പോയിന്റുമായി ഇന്ത്യ രണ്ടാമതായി. ഗ്രൂപ്പ്‌ ജേതാക്കളായ ഇറാൻ ഏഷ്യൻ കപ്പിന്‌ യോഗ്യത നേടി. മികച്ച അഞ്ചു രണ്ടാംസ്ഥാനക്കാർക്ക്‌ അവസരമുണ്ട്‌. എല്ലാ മത്സരവും പൂർത്തിയായാലേ ഇക്കാര്യം അറിയാനാകൂ.

കരുത്തരായ ഇറാനോട്‌ ഒരു ഗോളിന്‌ തോറ്റതാണ്‌ തിരിച്ചടിയായത്‌. ആദ്യകളിയിൽ മംഗോളിയയെ 4–-1ന്‌ തകർത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top