26 December Thursday

സെഞ്ചുറിയുമായി തിളങ്ങി കോഹ്‌ലി: ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

facebook

പുണെ > ബം​ഗ്ലാദേശിനെ തകർത്ത് ലോകകപ്പിൽ തുടർച്ചയായ നാലാം ജയവുമായി ഇന്ത്യ. പുണെയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ ബം​ഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 103 റൺസോടെ പുറത്താവാതെ നിന്ന വിരാട് കോ​ഹ്ലിയാണ് കളിയിലെ താരം. കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 78-ാം സെഞ്ചുറിയാണിത്.  40 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും 55 പന്തിൽ 53 റൺസെടുത്ത ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ശുഭ്മാൽ ​ഗിൽ ലോകകപ്പിലെ തന്റെ ആദ്യ അർധസെഞ്ചുറിയും നേടി.

ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപണർമാരായ തൻസിദ് ഹസൻ (51), ലിറ്റൺ ദാസ് (66) എന്നിവരുടെ മികവിൽ തുടക്കം മികച്ചതാക്കിയ ബം​ഗ്ലാദേശിന് പിന്നീട് തിളങ്ങാനായില്ല. മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യയ്ക്കായി രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top