ഹൈദരാബാദ്> മലേഷ്യയുമായുള്ള രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഇന്ത്യ സമനില പിടിച്ചത്. 19-ാം മിനിറ്റിൽ പൗലോ ജോഷ്വ മലേഷ്യയ്ക്കായി ഗോൾ കണ്ടെത്തി. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ. 39-ാം മിനിറ്റിൽ രാഹുൽ ബേക്കെ ഇന്ത്യയ്ക്കായി സമനില നേടി.
ലോകറാങ്കിങ്ങിൽ 133-ാം സ്ഥാനത്താണ് മലേഷ്യ. ഇന്ത്യ 125 സ്ഥാനത്താണ്. കഴിഞ്ഞവർഷം ഏറ്റുമുട്ടിയപ്പോൾ 4–2ന് മലേഷ്യ ജയിച്ചിരുന്നു. ഇതിനുമുമ്പ് ഇരുടീമുകളും 32 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 12 ജയംവീതം ഇന്ത്യയും മലേഷ്യയും സ്വന്തമാക്കി. എട്ടെണ്ണം സമനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..