22 December Sunday

മൂന്നാം ദിനം കിവീസിനെ കറക്കി വീഴ്ത്തി: ഇന്ത്യയ്ക്ക് 359 റൺസ് വിജയലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

പുണെ> ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 359 റൺസ് വിജയലക്ഷ്യം. മൂന്നാം ദിനം 57 റൺസ് കൂട്ടിചേർക്കുന്നതിനിടെ കിവീസിന് ശേഷിച്ച  അഞ്ചു വിക്കറ്റുകൾ നഷ്ടമായി. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ എന്നിവരുടെ ബൗളിങ് മികവിലാണ് ഇന്ത്യ ന്യൂസിലാൻഡിനെ ഓൾ ഔട്ടാക്കിയത്. വാഷിങ്‌ടൺ സുന്ദർ നാല് വിക്കറ്റും ജഡേജ മൂന്ന് വിക്കറ്റും അശ്വിൻ രണ്ടു വിക്കറ്റും വീഴ്ത്തി.

ബംഗളൂരു ടെസ്‌റ്റിലെ മികവ്‌ പുണെയിലും ആവർത്തിച്ച കിവീസ്‌ രണ്ടാം ടെസ്‌റ്റിലും ആധിപത്യമുറപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ 259 റൺസിന് പുറത്തായി. ഏഴ്‌ വിക്കറ്റുമായി കളിജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രകടനം പുറത്തെടുത്ത സ്‌പിൻ ബൗളർ വാഷിങ്‌ടൺ സുന്ദറാണ് കീവീസിനെ തളച്ചത്.  എന്നാൽ അതേ നാണത്തിൽ ന്യൂസിലാൻഡ് തിരിച്ചടിച്ചതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 156 റണ്ണിന്‌ പുറത്തായി. ഏഴ്‌ വിക്കറ്റുമായി ഇടംകൈയൻ സ്‌പിന്നർ മിച്ചെൽ സാന്റ്‌നെറാണ്‌ ബാറ്റിങ്നിരയെ അരിഞ്ഞിട്ടത്‌.

ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ നിലവിൽ പരമ്പരയിൽ 1–0ന് പിന്നിലാണ്. ഇന്ത്യ നാട്ടിൽ ഒരു പരമ്പര തോറ്റിട്ട്‌ 12 വർഷമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top