22 December Sunday

ന്യൂസിലൻഡിനെ കറക്കി വീഴ്ത്തി ഇന്ത്യ; കിവീസ് 235ന് പുറത്ത്, ജഡേജയ്ക്ക് അഞ്ചു വിക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

മുംബൈ> മൂന്നാംടെസ്റ്റിൽ ന്യൂസിലൻഡിനെ കറക്കി വീഴ്ത്തി ഇന്ത്യ. അഞ്ചു വിക്കറ്റുമായി രവീന്ദ്ര ജഡേജയും നാലു വിക്കറ്റുമായി വാഷിങ്ടൺ സുന്ദരും കളംപിടിച്ചപ്പോൾ കിവീസ് 235ന് പുറത്തായി. അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലിന്റെയും (82), വിൽ യങിന്റെയും (71) ഇന്നിംങ്സാണ് കിവീസിനെ കരകയറ്റിയത്. ആകാശ് ദീപ് ഒരു വിക്കറ്റും നേടി.

മൂന്നു മത്സര പരമ്പരിയിൽ രണ്ടും തോറ്റ് പരമ്പര നഷ്ടമായ ഇന്ത്യ ആശ്വാസജയംതേടിയാണ് മുംബൈ വാംഖഡെ  സ്‌റ്റേഡിയത്തിൽ ഇറങ്ങിയത്. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലാണ്‌ ഇന്ത്യയുടെ ലക്ഷ്യം. ഈ ടെസ്‌റ്റും ഓസ്‌ട്രേലിയക്കെതിരായ അഞ്ചെണ്ണവും ബാക്കിയുണ്ട്‌. ആറിൽ നാല്‌ ടെസ്‌റ്റ്‌ ജയിച്ചാൽ മറ്റ്‌ ടീമുകളുടെ പ്രകടനത്തെ ആശ്രയിക്കാതെ ഇന്ത്യക്ക്‌ ഫൈനലിലെത്താം.

ബാറ്റർമാരുടെ അപ്രതീക്ഷിത തോൽവിയാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. ബംഗളൂരു ടെസ്‌റ്റിൽ എട്ട്‌ വിക്കറ്റിനും പുണെ ടെസ്‌റ്റിൽ 113 റണ്ണിനും തോറ്റു. വിജയത്തിനായി സ്‌പിൻ പിച്ചൊരുക്കിയെങ്കിലും നേട്ടം കൊയ്‌തത്‌ ന്യൂസിലൻഡാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top