03 December Tuesday

ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി; ഇന്ത്യന്‍ മണ്ണില്‍ പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

photo credit: X

മുംബൈ> വാങ്കഡെയിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് അടിപതറി. ന്യൂസിലൻഡിന് 25 റൺസ് വിജയം. കാൽ നൂറ്റാണ്ടിനു ശേഷം ഇന്ത്യയിൽ വന്ന് ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീം എന്ന റെക്കോർഡും ഇതോടെ ന്യൂസിലാൻഡിനു സ്വന്തമായി. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ വന്ന് ഒരു പരമ്പര വിജയം നേടാൻ കിവികൾക്ക് സാധിക്കുന്നത്.

ഒന്നാം ഇന്നിങ്സിൽ പന്തിന്റെയും ഗില്ലിന്റെയും മികവിൽ 28 റൺസ് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ147 റൺസ് എന്ന് ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 121 റൺസ് നേടാനെ സാധിച്ചുള്ളൂ.

മുൻനിര ബാറ്റർമാരെല്ലാം പരാജപ്പെടുന്ന കാഴ്ച്ചയാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ കാണാൻ സാധിച്ചത്. രണ്ടാം ഇന്നിങ്സിൽ 57 പന്തിൽ 64 റൺസ് നേടിയ ഋഷഭ് പന്തിന്‌ മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത്‌. ന്യൂസിലൻഡിന് വേണ്ടി  അജാസ്‌ പട്ടേൽ 6 വിക്കറ്റും ഗ്ലെൻ ഫിലിപ്സ് 3 വിക്കറ്റും വീഴ്ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top