വഡോദര
വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയും ഇന്ത്യക്ക്. രണ്ടാംമത്സരത്തിൽ 115 റണ്ണിനാണ് ജയം. ഹർലീൻ ഡിയോളിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റണ്ണെടുത്തു. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോറിനൊപ്പമെത്തി. ഹർലീൻ 103 പന്തിൽ 115 റണ്ണെടുത്തു.
മറുപടിക്കെത്തിയ വിൻഡീസിനായി സെഞ്ചുറി നേടിയ ക്യാപ്‌റ്റൻ ഹെയ്‌ലി മാത്യൂസ് (109 പന്തിൽ 106) മാത്രം പൊരുതി. 46.2 ഓവറിൽ 243 റണ്ണിന് വിൻഡീസ് പുറത്തായി. പരമ്പരയിലെ മൂന്നാംകളി 27ന് നടക്കും.
ഹർലീന്റെ കന്നി സെഞ്ചുറിയാണിത്. ഇന്നിങ്‌സിൽ 16 ഫോർ ഉൾപ്പെട്ടു. സ്‌മൃതി മന്ദാന (47 പന്തിൽ 53), പ്രതിക റാവൽ (86 പന്തിൽ 76), ജെമീമ റോഡ്രിഗസ് (36 പന്തിൽ 52) എന്നിവരും ഇന്ത്യൻ നിരയിൽ തിളങ്ങി. അവസാന ഓവറുകളിൽ ജമീമയാണ് സ്‌കോർ 350 കടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..