അഹമ്മദാബാദ്> സെഞ്ചുറിയുമായി സ്‌മൃതി മന്ദാനയും (122 പന്തിൽ 100) അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (പുറത്താകാതെ 63 പന്തിൽ 59) തിളങ്ങിയതോടെ കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് ഏകദിന പരമ്പര. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് 232 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു. 34 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം. സ്കോർ: ന്യൂസിലൻഡ് 232/10. ഇന്ത്യ 236/4 (44.2).
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ആദ്യകളി ഇന്ത്യ ജയിച്ചപ്പോൾ രണ്ടാമത്തേതിൽ ന്യൂസിലൻഡ് കരസ്ഥമാക്കിയിരുന്നു. ബ്രൂക് ഹാലിഡേയുടെ അർധസെഞ്ചുറിയാണ് (96 പന്തിൽ 86) കിസീനിന് കരുത്തായത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര രണ്ടു വിക്കറ്റും രേണുക താക്കൂർ സിങ്, സൈമ താക്കൂർ എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഷഫാലി വർമയെ (11 പന്തിൽ 12) നഷ്ടമായി. യസ്‌തിക ഭാട്ടിയ (49 പന്തിൽ 35), ജെമീമ റോഡ്രിഗസ് (18 പന്തിൽ 22) എന്നിവരും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. സ്കോർ സമനിലയിൽ എത്തി നിൽക്കെയാണ് ജെമീമ വിക്കറ്റിന് മുന്നിൽ കുരുങ്ങിയത്. അവസാനമിറങ്ങിയ തേജൽ ഹസബ്‌നിസ് (3 പന്തിൽ 0) ക്യാപ്റ്റന് പിന്തുണ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..