22 December Sunday

52 വർഷത്തെ ചരിത്രം തിരുത്തി; ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക്‌ വിജയം. ജയത്തോടെ ഒളിമ്പിക്‌സിലെ ഇന്ത്യയ്‌ക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ 52 വർഷത്തെ വിജയ റൺ അവസാനിച്ചു. രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്കാണ്‌ ഇന്ത്യ ജയം പിടിച്ചത്‌. ഇന്ത്യയ്‌ക്കായി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്‌ രണ്ട്‌ ഗോളുകൾ നേടി.

1972 ലെ മ്യൂണിക്‌ ഒളിമ്പിക്‌സിന്‌ ശേഷം ഇന്ത്യയ്‌ക്ക്‌ ഓസ്‌ട്രേലിയയോട്‌ വിജയിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാക്കൾ കൂടിയാണ്‌ ഓസ്‌ട്രേലിയ. ഓസീസിനെതിരായ ജയത്തോടെ പൂൾ ബിയിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ശെഫനലിലേക്ക്‌ കടന്നു. ബെൽജിയമാണ്‌ ഒന്നാമത്‌. ഓസ്‌ട്രേലിയ മൂന്നാമതും അർജന്റീന നാലാമതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top