22 December Sunday

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ അയർലൻഡിനെതിരെ ഇന്ത്യയ്‌ക്ക്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

image credit Team India facebook


പാരിസ്‌
ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങിന്റെ ഇരട്ടഗോൾ കരുത്തിൽ ഹോക്കിയിൽ ഇന്ത്യൻ കുതിപ്പ്‌. അയർലൻഡിനെ 2–-0ന്‌ വീഴ്‌ത്തി ക്വാർട്ടർ സാധ്യത സജീവമാക്കി. പൂൾ ബിയിൽ ഏഴ്‌ പോയിന്റാണ്‌ ഇന്ത്യക്ക്‌. കഴിഞ്ഞകളിയിൽ അർജന്റീനയോട്‌ 1–-1ന്‌ സമനില പിടിച്ച ഹർമൻപ്രീതും കൂട്ടരും ആദ്യകളിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. നാളെ നിലവിലെ ചാമ്പ്യൻമാരായ ബൽജിയവുമായാണ്‌ അടുത്ത മത്സരം.

അയർലൻഡിനെതിരെ തുടക്കത്തിൽത്തന്നെ കളി വരുതിയിലാക്കി ഇന്ത്യ. പെനൽറ്റി സ്‌ട്രോക്കിലൂടെ 11–-ാംമിനിറ്റിൽ ഹർമൻപ്രീത്‌ ലീഡ്‌ നൽകി. അടുത്ത പാദത്തിൽ 19–-ാംമിനിറ്റിൽ ലീഡുയർത്തി. എന്നാൽ, അവസാന അരമണിക്കൂറിൽ അവസരങ്ങളുണ്ടായിട്ടും ഇന്ത്യക്ക്‌ ഐറിഷ്‌ വല കുലുക്കാനായില്ല. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌ തിളങ്ങി. എതിരാളിയുടെ അഞ്ചു ഷോട്ടുകൾ മുപ്പത്താറുകാരൻ നിഷ്‌പ്രഭമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top