22 December Sunday

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ​ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കൊച്ചി> ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌. തന്റെ  നാലാമത്തെ ഒളിമ്പിക്‌സിന് പിന്നാലെ വിരമിക്കുമെന്നാണ് 36–കാരൻ അറിയിച്ചത്.

18 വർഷമായി ശ്രീജേഷ് ഇന്ത്യയ്ക്കായി കളിക്കുന്നു. 2006 മുതലാണ്‌ ഇന്ത്യൻ ജേഴ്‌സിയിൽ. ലണ്ടനിൽ 2012ൽ നടന്ന ഒളിമ്പിക്‌സിലാണ്‌ തുടക്കം. 2016ൽ റിയോവിലും 2020 ടോക്യോയിലും ഗോളിയായി. 2020ൽ നേടിയ വെങ്കലത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ്‌ ഇത്തവണത്തെ പ്രതീക്ഷ. മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ഗോള്‍ കീപ്പര്‍.

രണ്ടുതവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുമുണ്ട്. ഖേല്‍ രത്‌ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top