08 September Sunday

ശ്രീലങ്കൻ പര്യടനം: ട്വന്റി 20 ടീമിനെ സൂര്യകുമാർ നയിക്കും; സഞ്ജു ടീമിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

സൂര്യകുമാർ യാദവ്

ന്യൂഡൽഹി> ശ്രീലങ്കന്‍ പര്യടനത്തിനുള്ള  ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവും നയിക്കും. ശുഭ്മാന്‍ ഗില്ലാണ് ഇരുവിഭാഗത്തിലും വൈസ്‌ ക്യാപ്‌റ്റൻ. അവസാന കളിയിൽ സെഞ്ചുറി നേടിയിട്ടും സഞ്ജു സാംസണെ ടി20 പരമ്പരയില്‍ മാത്രമാണ് ഉള്‍പ്പെട്ടുത്തിയത്.

രോഹിത് ശർമ വിരമിച്ച സാഹചര്യത്തിലാണ് ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാർ യാദവിന്റെ വരവ്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. വിരാട് കോഹ്‌ലി ഏകദിനത്തിൽ കളിക്കും. ഈ മാസം 27നാണ്‌ പരമ്പരയ്‌ക്ക്‌ തുടക്കം. മൂന്നുവീതം ട്വന്റി20യും ഏകദിനവുമാണ്‌ പരമ്പരയിൽ.

ട്വന്റി 20 ടീം: സൂര്യകുമാർ യാദവ്‌, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്‌, റിയാൻ പരാഗ്‌, ഋഷഭ്‌ പന്ത്‌, സഞ്‌ജു സാംസൺ, ഹാർദിക്‌ പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്‌, അർഷ്‌ദീപ്‌ സിങ്‌, ഖലീൽ അഹമ്മദ്‌, മുഹമ്മദ്‌ സിറാജ്‌.

ഏകദിന ടീം: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, കെ എൽ രാഹുൽ,  ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യർ, ശിവം ദുബെ, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, വാഷിങ്‌ടൺ സുന്ദർ, അർഷ്‌ദീപ്‌ സിങ്‌, റിയാൻ പരാഗ്‌, അക്‌സർ പട്ടേൽ, ഖലീൽ അഹമ്മദ്‌, ഹർഷിത്‌ റാണ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top