ജിദ്ദ (സൗദി അറേബ്യ) > ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ താരങ്ങളായ അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ, ഷാർദുൽ താക്കൂർ എന്നിവരെ വാങ്ങാൻ ആളില്ല. ലേലത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇവരെ ലേലത്തിന് വച്ചത്.
ഐപിഎൽ മെഗാ താരലേലത്തിൽ കോടികൾ ഒഴുകുകയാണ്. ലേലത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചത് 27 കോടി രുപയ്‌ക്ക്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണിത്. മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യറെ പൊന്നും വില നൽകി പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 26.5 കോടി രൂപയാണ് ശ്രേയസിനായി പഞ്ചാബ് മുടക്കിയത്.
Live Updates:
മുജീബുർ റഹ്മാൻ, അകീൽ ഹുസൈൻ, ആദിൽ റഷീദ്, വിജയകാന്ത് വിയാസ്കാന്ത്, കേശവ് മഹാരാജ് എന്നീ സ്‌പിന്നർമാർ അൺസോൾഡ്
അഫ്ഗാന്റെ അല്ലാ ഗസൻഫാർ 4.80 കോടിക്ക് മുംബൈ ഇന്ത്യൻസിൽ
ലേലം ക്യാപ്ഡ് സ്പിന്നർമാരിലേക്ക്...
ലോക്കി ഫെർഗൂസനെ രണ്ട് കോടി മുടക്കി ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്
ആകാശ്ദീപ് സിങ് 8 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സിൽ
ദീപക് ചഹാറിനെ 9.5 കോടി നൽകി ടീമിലെത്തിച്ച് മുംബെെ
മുകേഷ് കുമാർ ഡൽഹി ക്യാപിറ്റൽസിൽ തന്നെ; തുക എട്ട് കോടി
ഭുവനേശ്വർ കുറാറിന് 10.7 കോടി നൽകി ടീമിലെത്തിച്ച് ബാംഗ്ലൂർ
2.4 കോടി കൊടുത്ത് ജെറാൾഡ് കൊയെറ്റ്‌സീയെ സ്വന്തമാക്കി ഗുജറാത്ത്
തുഷാർ ദേശ്‌പാണ്ഡെ 6.5 കോടിക്ക് രാജസ്ഥാനിൽ
ലേലം ക്യാപ്ഡ് പേസ് ബോളർമാരിലേക്ക്..
ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരി അൺസോൾഡ്
ജോഷ് ഇംഗ്ലിസ് 2.6 കോടിക്ക് പഞ്ചാബിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..