22 December Sunday

ഐപിഎൽ 
താരലേലത്തിന്‌ 574 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


മുംബൈ
ഐപിഎൽ ക്രിക്കറ്റിന്റെ താരലേല പട്ടിക പുറത്തുവിട്ടു. 574 കളിക്കാരാണ്‌ അവസരം കാത്തിരിക്കുന്നത്‌. സൗദി അറേബ്യയിലെ ജിദ്ദയിൽ 24നും 25നുമായാണ്‌ ലേലം. ആകെ 204 കളിക്കാർക്കാണ്‌ 10 ടീമുകളിലായി അവസരം കിട്ടുക. ഋഷഭ്‌ പന്ത്‌, ജോസ്‌ ബട്‌ലർ, ശ്രേയസ്‌ അയ്യർ തുടങ്ങിയ 12 പേർ ഉൾപ്പെടുന്ന മാർക്വീ താരങ്ങളുടെ പട്ടികയുമുണ്ട്‌.

കേരളത്തിൽനിന്ന്‌ 13 താരങ്ങൾ പട്ടികയിലുണ്ട്‌. സച്ചിൻ ബേബി, ബേസിൽ തമ്പി, വിഷ്‌ണു വിനോദ്‌, മുഹമ്മദ്‌ അസ്‌ഹറുദീൻ, രോഹൻ കുന്നുമ്മൽ, ഷോൺ റോജർ, കെ എം ആസിഫ്‌, സൽമാൻ നിസാർ, എം അജ്‌നാസ്‌, അഭിഷേക്‌ നായർ, എസ്‌ മിഥുൻ, വൈശാഖ്‌ ചന്ദ്രൻ, വിഘ്‌നേഷ്‌ പുത്തൂർ എന്നീ മലയാളിതാരങ്ങളാണ്‌ ലേലത്തിനുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top