26 December Thursday

ഐപിഎൽ ലേലം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024


ജിദ്ദ
ഐപിഎൽ ട്വന്റി20 ക്രിക്കറ്റ്‌ മത്സരങ്ങൾക്കുള്ള കളിക്കാരുടെ ലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. 577 കളിക്കാരാണ്‌ പത്തു ടീമുകൾക്കായി അണിനിരക്കുക. പകൽ 3.30 മുതൽ ലേലനടപടികൾ തുടങ്ങും. സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. രണ്ടാംതവണയാണ്‌ വിദേശത്ത്‌ ലേലം നടക്കുന്നത്‌. 18–-ാംസീസൺ ഐപിഎൽ മാർച്ച്‌ 14ന്‌ തുടങ്ങും. മെയ്‌ 25നാണ്‌ ഫൈനൽ.

ഒരു ടീമിൽ 25 കളിക്കാരുണ്ടാകും. അതിൽ എട്ട്‌ വിദേശികളെ ഉൾപ്പെടുത്താം. പത്തു ടീമുകളിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സുമാണ്‌ അനുവദനീയമായ ആറു കളിക്കാരെ നിലനിർത്തിയത്‌. ചെന്നൈ സൂപ്പർകിങ്സ്‌, മുംബൈ ഇന്ത്യൻസ്‌, ഗുജറാത്ത്‌ ടൈറ്റൻസ്‌, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ടീമുകൾ അഞ്ചു കളിക്കാരെ നിലനിർത്തിയിട്ടുണ്ട്‌. രണ്ടുപേരെമാത്രം നിലനിർത്തിയ പഞ്ചാബ്‌ കിങ്‌സിന്‌ കളിക്കാരെ വാങ്ങാൻ 110.5 കോടി രൂപ ബാക്കിയുണ്ട്‌. ഋഷഭ്‌ പന്തിനെ നിലനിർത്താതിരുന്ന ഡൽഹി ക്യാപിറ്റൽസിൽ നാലുപേരാണുള്ളത്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു വിരാട്‌ കോഹ്‌ലി അടക്കം മൂന്നു കളിക്കാരെയാണ്‌ നിലനിർത്തിയത്‌. 83 കോടി രൂപ അവരുടെ പക്കലുണ്ട്‌. പന്തിനെ ഏത്‌ ടീം സ്വന്തമാക്കുമെന്നതാണ്‌ ആകാംക്ഷ. ലഖ്‌നൗ വിട്ട കെ എൽ രാഹുലിനെ സ്വന്തമാക്കാനും കാര്യമായ ലേലംവിളിയുണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top