22 December Sunday

മലയാളി 
ഗോളിൽ പഞ്ചാബ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ഒഡിഷ ഗോളി അമരീന്ദർ സിങ്ങിനെ മറികടന്ന് പഞ്ചാബിന്റെ 
മലയാളി താരം നിഹാൽ സുധീഷ് ഗോൾ നേടുന്നു 
/ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി
മലയാളിതാരങ്ങളായ നിഹാൽ സുധീഷിന്റെയും ലിയോൺ അഗസ്റ്റിന്റെയും മിന്നുംഗോളിൽ പഞ്ചാബ്‌ എഫ്‌സിക്ക്‌ ജയം. ഐഎസ്‌എൽ ഫുട്‌ബോളിൽ ഒഡിഷ എഫ്‌സിയെ 2–-1ന്‌ വീഴ്‌ത്തി. തുടർച്ചയായ രണ്ടാംജയമാണ്‌.

ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്‌ വായ്‌പയടിസ്ഥാനത്തിൽ ഈ സീസണിൽ പഞ്ചാബിലെത്തിയ നിഹാൽ മികച്ച കളി തുടർന്നു. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഈ വിങ്ങർ കളിയിലെ താരമായിരുന്നു.  23–-ാംമിനിറ്റിലാണ്‌ ഇരുപത്തിമൂന്നുകാരൻ ലക്ഷ്യം കണ്ടത്‌. എറണാകുളം സ്വദേശിയാണ്‌. പകരക്കാരനായെത്തിയാണ്‌ ലിയോൺ ലക്ഷ്യം കണ്ടത്‌. കളിയവസാനം ഇരുപത്തഞ്ചുകാരൻ വലകുലുക്കി. കോഴിക്കോട്‌ സ്വദേശിയാണ്‌. പരിക്കുസമയം രവി കുമാറിന്റെ പിഴവുഗോളിലാണ്‌ ഒഡിഷ ആശ്വാസം കണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top