22 December Sunday

കലക്കൻ പഞ്ചാബ് ; മൂന്നാം ജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ഹെെദരാബാദിനെതിരെ ഗോൾനേടിയ പഞ്ചാബിന്റെ ഫിലിപ് മിർസിയാകിന്റെ മുന്നേറ്റം / ഫോട്ടോ: പി വി സുജിത്

ന്യൂഡൽഹി
ഐഎസ്‌എൽ ഫുട്‌ബോളിൽ പഞ്ചാബ്‌ എഫ്‌സിയുടെ കുതിപ്പ്‌ തുടരുന്നു. തുടർച്ചയായി മൂന്നാംമത്സരത്തിലും ജയിച്ചു. ഹൈദരാബാദ്‌ എഫ്‌സിയെ രണ്ട്‌ ഗോളിന്‌ കീഴടക്കി.

ഒമ്പത്‌ പോയിന്റുമായി പഞ്ചാബ്‌ ഒന്നാംസ്ഥാനത്താണ്‌. അർജന്റീന താരം പുൾഗ വിദാലും ക്രൊയേഷ്യൻ താരം ഫിലിപ്‌ മിർസിയാകുമാണ്‌ ഗോളടിച്ചത്‌. ലവൻഡർ ഡികുന ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ ഹൈദരാബാദിന്‌ തിരിച്ചടിയായി. രണ്ട്‌ കളിയും തോറ്റ ഹൈദരാബാദ്‌ അവസാനസ്ഥാനത്താണ്‌.

ഓരോകളിയിലും തെളിഞ്ഞുവരുന്ന പഞ്ചാബായിരുന്നു കളത്തിൽ. സംഘടിതനീക്കങ്ങളിലൂടെ ഹൈദരാബാദിന്റെ പ്രതിരോധം തകർക്കാനായി. അവസരമുണ്ടാക്കുന്നതിൽ മിർസിയാക്‌ ഈ കളിയിലും മുന്നിൽനിന്നു. ഇടവേളയ്‌ക്കുപിരിയുംമുമ്പെ ലീഡ്‌ നേടി. ഫ്രീകിക്കിൽനിന്നായിരുന്നു വിദാലിന്റെ ഗോൾ.  മുന്നിലെത്തിയതോടെ പഞ്ചാബിന്റെ ആക്രമണത്തിന്‌ മൂർച്ചകൂടി.

ഇടവേളയ്‌ക്കുശേഷവും ഹൈദരാബാദ്‌ ഉണർന്നില്ല. പഞ്ചാബ്‌ കൂടുതൽ കരുത്തോടെ ആഞ്ഞടിക്കുകയും ചെയ്‌തു. ഹൈദരാബാദിന്റെ പ്രതിരോധപ്പിഴവിൽ മിർസിയാക്‌ ലീഡുയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top