23 December Monday

ഒഡിഷയ്‌ക്ക്‌ ജയം ; ബഗാനെ മുക്കി ബംഗളൂരു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


കൊൽക്കത്ത
ഐഎസ്‌എൽ ഷീൽഡ്‌ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ബംഗളൂരു എഫ്‌സിയുടെ കുതിപ്പ്‌. തുടർച്ചയായ മൂന്നാംജയത്തോടെ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി ബംഗളൂരു. മറ്റൊരു മത്സരത്തിൽ ജംഷഡ്‌പുർ എഫ്‌സിയെ 2–-1ന്‌ മറികടന്ന്‌ ഒഡിഷ എഫ്‌സി സീസണിലെ ആദ്യജയം സ്വന്തമാക്കി.
ബഗാനെതിരെ എഡ്‌ഗാർ മെൻഡിസ്‌, സുരേഷ്‌ സിങ്‌, സുനിൽ ഛേത്രി എന്നിവർ ബംഗളൂരുവിനായി ലക്ഷ്യംകണ്ടു.

ദ്യേഗോ മൗറീസിയോ, മൗർറ്റാഡ ഫാൾ എന്നിവരാണ്‌ ഒഡിഷയ്‌ക്കായി ഗോളടിച്ചത്‌. സീസണിലെ ആദ്യതോൽവി ഏറ്റുവാങ്ങിയ ജംഷഡ്‌പുരിന്‌ ഫാളിന്റെ പിഴവുഗോൾ ആശ്വാസമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top