26 December Thursday

ബഗാൻ, നോർത്ത് ഈസ്റ്റ് മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024


കൊൽക്കത്ത
ജംഷഡ്‌പുർ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ഐഎസ്‌എൽ ഫുട്‌ബോൾ പോയിന്റ്‌ പട്ടികയിൽ ഒന്നാമത്‌. എട്ട്‌ കളിയിൽ 17 പോയിന്റായി. ബംഗളൂരു എഫ്‌സിയെ ഗോൾവ്യത്യാസത്തിൽ രണ്ടാമതാക്കി. മറ്റൊരു കളിയിൽ പഞ്ചാബ്‌ എഫ്‌സിയെ 2–-1ന്‌ കീഴടക്കി നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി മൂന്നാംസ്ഥാനത്തേക്ക്‌  മുന്നേറി.

ടോം ആൽഡ്രെഡ്‌, ലിസ്‌റ്റൺ കൊളാസോ, ജാമി മക്‌ലാറൻ എന്നിവർ ബഗാനുവേണ്ടി ലക്ഷ്യംകണ്ടു. നാലാം തോൽവിയോടെ ജംഷഡ്‌പുർ ഏഴാമതായി.
പഞ്ചാബിനെതിരെ ഗില്ലെർമോ ഫെർണാണ്ടസും നെസ്‌റ്റർ ആൽബിയാഷുമാണ്‌ നോർത്ത്‌ ഈസ്‌റ്റിനായി ഗോളടിച്ചത്‌. പഞ്ചാബ്‌ 12 പോയിന്റുമായി അഞ്ചാമതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top