22 December Sunday

ജയ്‌ ഷാ ഐസിസി ചെയർമാൻ; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ജയ്‌ ഷാ. PHOTO: Facebook

ദുബായ്‌ > ഇന്റർ നാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ(ഐസിസി) പുതിയ ചെയർമാനായി ജയ്‌ ഷായെ തെരഞ്ഞെടുത്തു. ന്യൂസിലൻഡുകാരനായ ഗ്രേഗ്‌ ബാർക്ലെയ്‌ക്ക്‌ പകരക്കാരനായാണ്‌ പുതിയെ ചെയർമാനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. നിലവിലെ ബിസിസിഐ സെക്രട്ടറിയായ ജയ്‌ ഷാ ഐസസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി കൂടിയാണ്‌. ഡിസംബർ ഒന്നിന്‌ ജയ്‌ ഷാ ചെയർമാനായി അധികാരമേൽക്കും.

രണ്ട്‌ തവണ ചെയർമാനായ ഗ്രേഗ്‌ ബാർക്ലെയുടെ കാലാവധി അവസാനിച്ചതോടെയാണ്‌ ഐസിസി തലപ്പത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. തെരഞ്ഞെടുപ്പിൽ എതിരില്ലാതെയായിരുന്നു ജയ്‌ ഷായുടെ വിജയം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top