പെർത്ത് > ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ യശ്വസി ജയ്‌സ്വാളിന് 161 റൺസ്. ആദ്യ ഇന്നിങ്‌സിൽ പൂജ്യം റൺസിന് പുറത്തായ ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് ജയ്‌സ്വാൾ 150 തികച്ചത്. ഇതോടെ 23 വയസ് തികയുന്നതിന് മുൻപേ കൂടുതൽ തവണ 150 റൺസെടുത്തവരുടെ പട്ടികയിൽ സച്ചിൻ ടെൻഡുൽക്കറുടെ ഒപ്പമെത്തി ജയ്‌സ്വാൾ. നാല് തവണയാണ് ഇരുവരും 23 വയസിന് മുന്നേ 150 തികച്ചത്. 8 തവണ 150 റൺസ് നേടിയ ഡോൺ ബ്രാഡ്‌മാൻ ആണ് ഈ പട്ടികയിൽ ഒന്നാമത്. സച്ചിൻ, ജയ്‌സ്വാൾ എന്നിവരോടൊപ്പം ജാവേദ് മിയാൻദാദ്, ഗ്രെയിം സ്‌മിത്ത് എന്നിവർ നാല് 150 നേട്ടവുമായി രണ്ടാമതുണ്ട്.
രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ജയ്‌സ്വാൾ മിച്ചൽ മാർഷിന്റെ പന്തിൽ സ്‌റ്റീവ് സ്‌മിത്തിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ജയ്‌സ്വാളിന്റെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയ്‌ക്കിപ്പോൾ ഓസ്‌ട്രേലിയക്കെതിരെ 350ലധികം റൺസിന്റെ ലീഡുണ്ട്. വിരാട് കോഹ്ലിയും വാഷിങ്ടൺ സുന്ദറുമാണ് നിലവിൽ ക്രീസിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..