27 December Friday

ബുമ്ര ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

image credit jaspreet bumrah facebook


ദുബായ്‌
ഇന്ത്യൻ പേസർ ജസ്‌പ്രീത്‌ ബുമ്ര ഐസിസി ടെസ്റ്റ്‌ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്‌. സഹതാരവും സ്‌പിന്നറുമായ ആർ അശ്വിനെ മറികടന്നാണ്‌ നേട്ടം. ബംഗ്ലാദേശിനെതിരായ രണ്ടാംടെസ്റ്റിൽ ആറ്‌ വിക്കറ്റ്‌ നേടിയതാണ്‌ വലംകൈയൻ പേസർക്ക്‌ തുണയായത്‌. രവീന്ദ്ര ജഡേജ ആറാമത്‌ തുടർന്നു. കുൽദീപ്‌ യാദവ്‌ 16–-ാംസ്ഥാനത്താണ്‌. ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മൂന്നാംസ്ഥാനത്തെത്തി. വിരാട്‌ കോഹ്‌ലി ആറാമതുണ്ട്‌. ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമത്‌ തുടർന്നു. അശ്വിനാണ്‌ രണ്ടാംസ്ഥാനത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top