31 December Tuesday

ടെസ്റ്റിൽ 200 വിക്കറ്റുകൾ തികച്ച്‌ ബുമ്ര; നേട്ടം 44-ാം ടെസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

മെൽബൺ> ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ തികച്ച്‌ ജസ്‌പ്രീത്‌ ബുമ്ര. ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസീസ് താരം ട്രാവിസ് ഹെഡിനെ വീഴ്ത്തിയാണ് ബുമ്ര 200 വിക്കറ്റ് നേട്ടം കൈവരിച്ചത്.

ടെസ്റ്റിൽ 200 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളറായി ബുമ്ര മാറി. 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. 37 ഇന്നിം​ഗ്സുകളിൽ നിന്ന് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ഇന്ത്യൻ പേസർമാരിൽ ബുമ്രയാണ് മുന്നിൽ. 50-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് തൊട്ടുപിന്നിൽ.

----
പ്രധാന വാർത്തകൾ
-----
-----
 Top